Today: 03 May 2026 GMT   Tell Your Friend
Advertisements
സ്വീഡന്‍ രാജാവ് എണ്‍പതിന്റെ നിറവില്‍ ; സ്റേറാക്ക്ഹോമില്‍ രാജകീയ ആഘോഷം, തിളക്കമായി വിദേശ അതിഥികളും
സ്റേറാക്ക്ഹോം: സ്വീഡന്റെ പ്രിയപ്പെട്ട ഭരണാധികാരി കാള്‍ പതിനാറാമന്‍ ഗുസ്താഫ് രാജാവിന് എണ്‍പതാം ജന്മദിനം. രാജകീയ പ്രൗഢിയും ആഗോള ശ്രദ്ധയും നിറഞ്ഞ ആഘോഷങ്ങള്‍ക്കായി യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ രാജകുടുംബാംഗങ്ങള്‍ സ്റേറാക്ക്ഹോമിലെ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി.

ആകര്‍ഷണമായി 'സോഫിയയുടെ തൊപ്പി'യും കുട്ടി രാജകുമാരിയും
ചടങ്ങില്‍ ഏവരുടെയും കണ്ണുടക്കിയത് പ്രിന്‍സസ് സോഫിയയുടെ (41) വേഷവിധാനത്തിലാണ്. മുഖം പകുതിയോളം മറയ്ക്കുന്ന കൂറ്റന്‍ XXL തൊപ്പി ധരിച്ചെത്തിയ സോഫിയക്ക് കാഴ്ച അല്പം ബുദ്ധിമുട്ടായെങ്കിലും സ്റൈ്റലിന്റെ കാര്യത്തില്‍ താരം കൈയടി നേടി. സോഫിയയുടെ മടിയിലിരുന്ന് കുസൃതി കാട്ടിയ ഒരു വയസ്സുകാരി ഇന്‍സ് മേരി ലിലിയന്‍ സില്‍വിയ രാജകുമാരിയായിരുന്നു ചടങ്ങിലെ മറ്റൊരു താരം.

വിശിഷ്ട അതിഥികളുടെ നിര

ഡെന്മാര്‍ക്കിലെ മാര്‍ഗരറ്റ് രാജ്ഞി (86), തായ്ലന്‍ഡ് രാജാവ് രാമ പത്താമന്‍ (73), അദ്ദേഹത്തിന്റെ പത്നി സുതിദ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തണുപ്പിനെ പ്രതിരോധിക്കാന്‍ പരമ്പരാഗത സ്വര്‍ണ്ണ വസ്ത്രത്തിന് മുകളില്‍ പുതപ്പ് ധരിച്ചെത്തിയ തായ് രാജ്ഞിയുടെ ചിത്രം ശ്രദ്ധേയമായി.

ജര്‍മ്മനിയില്‍ നിന്നുള്ള റോയല്‍ പ്രതിനിധികളായ പ്രിന്‍സ് ലിയോപോള്‍ഡ്, ഫ്രാന്‍സ് വോണ്‍ ബയേണ്‍ എന്നിവരും തങ്ങളുടെ അടുത്ത സുഹൃത്തും ബന്ധുവുമായ രാജാവിന് ആശംസ നേരാന്‍ എത്തിയിരുന്നു.

ആഘോഷങ്ങള്‍ ഇങ്ങനെ
രാവിലെ കൊട്ടാരപ്പള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് സൈനിക ബഹുമതികളും വ്യോമസേനയുടെ ആദരപ്രകടനവും നടന്നു. കുട്ടികള്‍ രാജാവിന് പൂച്ചെണ്ടുകള്‍ നല്‍കി സ്നേഹം പങ്കുവെച്ചു. ഉച്ചവിരുന്നിന് ശേഷം രാത്രിയില്‍ ഗംഭീരമായ ഡിന്നര്‍ പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്.

1973 മുതല്‍ സ്വീഡന്റെ ഭരണത്തലവനായ കാള്‍ ഗുസ്താഫ്, 1976~ലാണ് ജര്‍മ്മന്‍ വംശജയായ സില്‍വിയ സോമര്‍ലത്തിനെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹത്തിന്റെ 50~ാം വാര്‍ഷികം (സുവര്‍ണ്ണ ജൂബിലി) വരാനിരിക്കുന്ന ജൂണ്‍ 13~ന് വിപുലമായി ആഘോഷിക്കാനിരിക്കുകയാണ് രാജ്യം.
- dated 02 May 2026


Comments:
Keywords: Europe - Otta Nottathil - sweeden_koenig_80_birthday_april_30_2026 Europe - Otta Nottathil - sweeden_koenig_80_birthday_april_30_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ട്രംപിന് വത്തിക്കാന്റെ 'കൊട്ട്'; അനധികൃത കുടിയേറ്റക്കാരനായി എത്തിയ ആള്‍ ഇനി അമേരിക്കയില്‍ ബിഷപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
അതിരൂക്ഷമായ ഉഷ്ണതരംഗത്തിനിടയിലും ഹരിത ഊര്‍ജ്ജത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി യൂറോപ്പ് Recent or Hot News

യൂറോപ്പിലെ കാലാവസ്ഥാ വ്യതിയാനത്തെയും ഹരിത ഊര്‍ജ്ജ മുന്നേറ്റത്തെയും കുറിച്ചുള്ള ആശങ്ക ഉയരുന്നു .. തുടര്‍ന്നു വായിക്കുക
ഇന്ത്യക്കാര്‍ക്ക് ഫ്രഞ്ച് വിമാനത്താവളങ്ങള്‍ വഴി വീസയില്ലാതെ പറക്കാം ; ട്രാന്സിറ്റ് വീസ ഒഴിവാക്കി ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
ലെയോ മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ആഫ്രിക്കന്‍ സന്ദര്‍ശനം സമാപിച്ചു

11 ദിവസങ്ങള്‍, നാല് രാജ്യങ്ങള്‍; പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവാഹകനായി പാപ്പ തുടര്‍ന്നു വായിക്കുക
സ്പെയിനിന്റെ പുതിയ കുടിയേറ്റ നയം: രേഖകളില്ലാത്ത താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക് വലിയ ആശ്വാസമാവും
തുടര്‍ന്നു വായിക്കുക
ഇസ്താംബൂളില്‍ വെടിവെയ്പ്പ്: നിരവധി മരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us